ഞാന്‍ ആഗ്രഹിച്ച ശാന്തിക്കും മീതെ
യുദ്ധങ്ങള്‍ എന്നെ ആഗ്രഹിച്ചു
ദൈവങ്ങള്‍ക്കെന്നും യുദ്ധത്തിലെ
കടും നിറങ്ങളോടായിരുന്നു താല്‍പ്പര്യം
യുദ്ധങ്ങള്‍ എന്നെ ആഗ്രഹിച്ചു
ദൈവങ്ങള്‍ക്കെന്നും യുദ്ധത്തിലെ
കടും നിറങ്ങളോടായിരുന്നു താല്‍പ്പര്യം
ആഴിയില്‍ ഉരുകിയ അരക്കില്ലത്തിലെ
ഒരു കറുത്ത ജഡത്തിനു ജനം
എന്റെ പേരു വിളിച്ചപ്പോള്‍
അകലെ ഞാന്‍
അമ്മയുറങ്ങിപ്പോയ നിമിഷങ്ങളെയും
വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ
അച്ഛന്റെ നിര്ഭാഗ്യതെയും ശപിച്ച്
അകപ്പെട്ട ചക്രവ്യൂഹത്തിന്റെ
പുറംവാതില്‍ തിരയുകയായിരുന്നു.
ഒരു കറുത്ത ജഡത്തിനു ജനം
എന്റെ പേരു വിളിച്ചപ്പോള്‍
അകലെ ഞാന്‍
അമ്മയുറങ്ങിപ്പോയ നിമിഷങ്ങളെയും
വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ
അച്ഛന്റെ നിര്ഭാഗ്യതെയും ശപിച്ച്
അകപ്പെട്ട ചക്രവ്യൂഹത്തിന്റെ
പുറംവാതില്‍ തിരയുകയായിരുന്നു.
No comments:
Post a Comment