എനിക്ക് വേണ്ടി ബലി ഇടുന്നവരോട്..
നനഞ്ഞ കൈകൾ കൊട്ടി വിളിക്കുക
നിങ്ങൾ ആഗ്രഹിച്ചില്ലെങ്കിലും
ഒരു ബാലിക്കാക്കയായി
ഞാൻ വരും
ശത്രുക്കളും മിത്രങ്ങളും ഉണ്ടാകും കൂടെ
അവര്ക്കും കൂടി അവകാശപ്പെട്ടതാണ്
എന്റെ ബലിച്ചോറ്
അന്നും നിങ്ങൾക്കിടയിൽ
എന്നെ തിരയുന്ന കണ്ണുകൾ ഉണ്ടെങ്കിൽ
ഓർക്കുക ..
കൂട്ടത്തിലെ ഏറ്റവും നിറം മങ്ങിയ ചിറകുകൾ
എന്റെതായിരിക്കും .
No comments:
Post a Comment