എന്റെ ആദ്യത്തെയും അവസാനത്തെയും കുറിപ്പ്
നിങ്ങൾക്കുള്ളതാണ്
എനിക്കറിയാം
നിങ്ങൾ എന്നെ വിശ്വസിക്കും
എന്നത്തേയും പോലെ ..
മാത്രമല്ല , മരണക്കുറിപ്പ്
കോടതികൾ പോലും വിശ്വസിക്കും
പക്ഷെ, വിഡ്ഢികളേ ..
ഇതിൽ ഞാൻ നിങ്ങളെ ചതിക്കും
ഇതു മുഴുവൻ നുണയാണ്
ജീവിതത്തിലെ കറുത്ത ഫലിതങ്ങൾ
ഇവിടെ
എന്റെ നെഞ്ചിൽ വയ്ക്കാനുള്ള പൂക്കൾക്കായ്
നിങ്ങൾ പരതുമ്പോൾ
അകലെ
ജീവിച്ചിരിക്കുന്ന വിഡ്ഢികളിൽ നിന്നും
എന്റെ പേര് വെട്ടാൻ; ഞാൻ
ദൈവത്തെ സഹായിക്കയാകും
No comments:
Post a Comment