നാടകങ്ങള്‍ കഴിഞ്ഞു
നാടക സീസണും
വേഷങ്ങള്‍ അഴിച്ച്
മുഖത്തെ ചായങ്ങള്‍ മായ്ക്കാതെ
രൂപങ്ങള്‍ തട്ടിറങ്ങി
നിലനില്‍പ്പാണ് പ്രശ്നം
ഹിറ്റ്ലര്‍ കിണറ്റിന്‍ കരയിലാണ്
സംവിധായകന്റെ കോണം കഴുകണം
വീണ നിലത്തു വച്ച് നാരദര്‍
നിര്‍മാതാവിന്റെ പുറം ചൊറിയുന്നു
തന്റെ ഊഴം കാത്ത് ശിഖന്ഡി
കിടപ്പറയില്‍ മുട്ടിലിരുന്നു
പകല്‍ വെളിച്ചതിലെക്കിറങ്ങാന്‍ തുനിഞ് ഞ ജനത്തെ
അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളും
ഒരു കണ്ണില്‍ കാമവും
മറു കണ്ണില്‍ ദീനതയുമായി
ദ്രൗപതി തടഞ്ഞു
നിലനില്‍പ്പാണ് പ്രശ്നം
പകല്‍ വെളിച്ചത്തിലെ നിഴലാട്ടങ്ങള്‍ക്കു
മുഖം തിരിച്ച്
ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി
കുചേലന്‍ മാത്രം ഇറങ്ങി നടന്നു
തോളില്‍ തൂക്കിയ ഭാണ്ഡത്തില്‍
അവില്‍പൊതി ഭദ്രമായിരുന്നു ..
No comments:
Post a Comment