മഴയെ പ്രേമിച്ചെങ്കിലും
മഴ പെയ്യുന്ന മുറ്റത്തിറങ്ങാൻ
മടിച്ചവൾ
നിനക്ക് വേണ്ടി പെയ്ത ആ മഴ
നീ നനയണമായിരുന്നു..
മഴക്കൊപ്പം
നിന്റെ കണ്ണിന്റെ കടലാഴങ്ങളിൽ
നീ ഒളിപ്പിച്ച വിതുമ്പലുകൾ
ഒലിച്ചു പോയേനെ ..
അടുത്തിരിക്കുന്ന ദൈവത്തിനോട്
ഒരു വരം നീ ചോദിച്ചു വാങ്ങുക
പുതുമഴ കൊള്ളാൻ
ഒരു ജന്മം കൂടി ..
No comments:
Post a Comment