Wednesday, November 5, 2014

പകരക്കാരൻ

ജീവിതത്തിന്റെ നിറമുള്ള തിരശ്ശീലയിൽ
മുഖം മാറ്റിവെക്കപ്പെട്ട ഒരു ഉടൽ
ഒരു പകരക്കാരൻ 

വെള്ളിവെളിച്ചത്തിൽ തിളങ്ങുന്ന മുഖത്തിന്‌ പിന്നിൽ 
മുറിഞ്ഞ കാൽമുട്ടുമായി, 
ദൂരെ മരത്തണലിലേക്ക് മുടന്തുന്ന 
വെറും പകരക്കാരൻ

നക്ഷത്രങ്ങളെ കാത്തുള്ള സ്വകാര്യതയിൽ 
ഇരുട്ടിലേക്ക് കാലുനീട്ടിയിരുന്ന്  
വെയിലേറ്റു കരുവാളിച്ച സ്വന്തം മുഖത്തിന്റെ 
മുറിപ്പാടുകളിൽ തൊട്ടാനന്ദിക്കുന്ന 
ഒരു പാവം മറവിക്കാരൻ 
ഒരു  പകരക്കാരൻ.. 

No comments:

Post a Comment